തോമാശ്ലീഹാ
ഇത് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്
( From The Metaphysical Dictionary )
തോമസ്, തോം-അസ് (Gk, fr, Heb.) - ചേർന്നുള്ളത്,
സംയോജിതമായിട്ടുള്ളത്, ഇരട്ട എന്നർത്ഥം .
യേശുവിൻ്റെ പന്ത്രണ്ട് ശിഷ്യന്മാരിൽ (അപ്പൊസ്തലന്മാരിൽ)
ഒരുവൻ . ഈ ശിഷ്യനെ ദിദി മോസ് എന്നും വിളിച്ചിരുന്നു
(യോഹന്നാൻ 14: 5; 21: 2). ദിദിമോസ് യൂദാസ് തോമ
എന്നായിരുന്നു മുഴുവൻ പേര് (ദിദിമോ യൂദാ തോമ Hebrew).
ആദ്ധ്യാത്മികമായ അർത്ഥം, മനുഷ്യനിലെ വിവേക ശക്തിയെ പ്രതിനിധീ കരിക്കുന്ന യേശുവിൻ്റെ ശിഷ്യനാണ് തോമസ്. കാര്യങ്ങളെ മനസിലാക്കുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു, അല്ലെങ്കിൽ പ്രവർത്തിക്കുക യും ചെയ്യുന്നു, പ്രവർത്തന കേന്ദ്രം തലച്ചോറിൽ, ചിന്തയുടെ സ്ഥാനം നെറ്റി യുടെ മുകൾ ഭാഗം (Frontal Cortex) ആയി കണക്കാക്കുന്നു . യേശു വിൻ്റെ ശിഷ്യ ന്മാരിൽ, യുക്തിയും ബുദ്ധിപരമായ ധാരണ യും പ്രതിനിധീകരിച്ച് തോമാശ്ലീ ഹാ മനുഷ്യൻ്റെ ശിരസ്സിനെയും കാരണ ബുദ്ധിയെയും പ്രതിനിധീകരിക്കുന്നു .
തൻ്റെ വ്യക്തിത്വത്തിൻ്റെ ഭൗതിക തെളിവുകൾ ആവശ്യപ്പെടുന്ന തോമസിൻ്റെ ആവശ്യത്തെ യേശു അവഗണിച്ചില്ല, മറിച്ച് അതിനെ മാനിച്ചു. ഒരു ശരീര പുന രുത്ഥാനം ഉണ്ടായിട്ടുണ്ടെന്നും താൻ കണ്ടത് ഒരു പ്രേതശരീരമല്ലെന്നും ക്രൂശി ക്കപ്പെട്ട അതേ ശരീരം തന്നെയാണെന്നും വ്യക്തമായ തെളിവുകളിലൂടെ യേശു തോമസിനെ ബോധ്യപ്പെടുത്തി, തോമസ് കണ്ടതും അനുഭവിച്ചതുമായ മുറിവു കൾ അവക്ക് ക്തെളിവാണ്
യോഹന്നാൻ 14: 5 ൽ, തോമസ് യുക്തി ബോധ മണ്ഡലത്തിൻ്റെ പ്രവർത്തനത്തെ പ്രതിനിധീകരിക്കുന്നു, ബാഹ്യ ചിഹ്നങ്ങളിലൂടെ ആത്മാവിനെകുറിച്ചുള്ള കാ ര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നു. “ഞാൻ വഴിയും സത്യവും ജീവനും ആകുന്നു, എന്നിൽ കൂടി അല്ലാതെ ആരും പിതാവിൻ്റെ അടുക്കിലേക്കു വരു ന്നില്ല ” എന്ന തോമസിനോടുള്ള യേശുവിൻ്റെ ഉത്തരത്തിൽ അടങ്ങിയിരിക്കുന്ന സത്യം, ഞാൻ മനുഷ്യനിലുള്ളവനാണ്, അല്ലെങ്കിൽ ക്രിസ്തുവാണ് ദൈവ രാജ്യ ത്തിലേക്കുള്ള വാതിൽ തുറക്കുക എന്നാകുന്നു എൻ്റെ ദൗത്യം .
തോമാശ്ലീഹാ ആരാമ്യാ ഭാഷാ വിശദീകരണം
"ദിദിമോസ് യൂദാസ് തോമസ്" എന്ന അപ്പൊസ്തലൻ്റെ പേരിന്ൻ്റെ അർത്ഥം "യൂദാസ് ഇരട്ട" (ഇരട്ട, തോമ എന്ന അരമായ ഭാഷയിൽ നിന്ന്), ഈ സ്ലീഹാക്ക് യേശുവിനോട് വളരെ രൂപ സാദൃശ്യം ഉണ്ടായിരുന്നു, ശ്ളീഹൻ മാരിൽ വേറെ യൂദായും, യൂദാസ് ഇസ്കറിയോത്തയും ഉണ്ടായിരുന്നു, ഇവിടെ യേശുവുമായുള്ള ഒരു പ്രത്യേക ബന്ധത്തെ സൂചിപ്പിക്കുന്നു. കോപ്റ്റിക് പാഠങ്ങളിൽ, "ഇരട്ട" എന്ന വാക്ക് പലപ്പോഴും "സഹചാരി" എന്നാണ് അർത്ഥമാക്കുന്നത്, തോമസിൻ്റെ പ്രവൃ ത്തികൾ തോമസിന് യേശുവുമായുള്ള പ്രത്യേക ബന്ധത്തിൻ്റെ സാക്ഷ്യമാണ്. യേശുവിൻ്റെ ഏറ്റവും ആഴമേറിയ രഹസ്യങ്ങൾ അറിയാൻ തോമസിന് വിശ്വാ സമുണ്ടായിരുന്നു. തോമസിൻ്റെ അപോസ്തോല പ്രവൃത്തികളുടെ 39-ാം അധ്യാ യത്തിൽ, അപ്പൊസ്തോലൻ്റെ പ്രത്യേക തലക്കെട്ടോടെ അഭിസംബോധന ചെ യ്യുന്നു, “ക്രിസ്തുവിൻ്റെ ഇരട്ട സഹോദരൻ, പരമോന്നത അപ്പൊസ്തലൻ, ക്രിസ്തു വിൻ്റെ മറഞ്ഞിരിക്കുന്ന വചനത്തെക്കുറിച്ചുള്ള അറിവിൽ പങ്കുചേരുന്നു, രഹസ്യ പ്രഖ്യാപനങ്ങൾ സ്വീകരിക്കുന്നയാൾ.” “മറ്റൊരു പതിപ്പ് "ജീവൻ നൽകുന്നവൻ്റെ രഹസ്യവാക്കിൽ പങ്കുചേർന്നവരും ദൈവപുത്രൻ്റെ മറഞ്ഞി രിക്കുന്ന രഹസ്യങ്ങൾ സ്വീകരിച്ചവനുമായ നീ" എന്നാണ് അദ്ദേഹത്തെ അഭി സംബോധന ചെയ്യുന്നത്. യേശുവിൻ്റെ ഏറ്റവും രഹസ്യവും നിഗൂഡാൽമകവു മായ വാക്കുകളുടെ സൂക്ഷിപ്പുകാരനാണ് തോമസ്.